നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ലൂസിഫർ. Audio of this article in Youtube Audio of the Article in Spotify ജപ്പാൻ,കൊറിയ തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള ഒരു പ്രത്യേകതയാണ്- അവർ പെട്ടന്ന് പഴി സ്വയം ഏറ്റെടുക്കും(self blaming ). അത് എപ്പോഴും മനഃശാസ്ത്രപരമായി അത്ര നല്ല കാര്യമൊന്നുമല്ല . കുറ്റബോധത്തിന്റെ പാരമ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കാര്യങ്ങൾ നേരെ വിപരീത ദിശയിലേക്കാണ് പോകുന്നത്. നമ്മുടെ നാട്ടിൽ സൈക്കോപത്തുകളുടെ എണ്ണം കൂടി വരികയാണ്. മനോരോഗികളായ ഭീകര കുറ്റവാളികൾ എന്നാണ് സൈക്കോപാത്തുകളെ കുറിച്ച് പൊതുവെ സമൂഹം ധരിച്ചിരിക്കുന്നത് -ഇവർ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നും ഇവരെ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കില്ല എന്നും ഒക്കെയുള്ള ധാരണ തെറ്റാണ്. സൈക്കോപാത്തുകളും തികച്ചും യുക്തി ഭദ്രതയുള്ളവരും ,യാഥാർഥ്യ ബോധമുള്ളവരും, തങ്ങളുടെ പ്രവർത്തികളെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ് .അവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല എന്ന് മാത്രം. നാർസിസ്റ്റുകൾ:(Narcissist) അനിതസാധാരണമായ സ്വാർത്ഥത,സ്വന്തം രൂപത്തെ പറ്റിയും,കഴിവുകളെ പറ്റിയും ഉള്ള അതിര് കവിഞ്ഞ ആത്മാവിശ്വാസവും,സ...