Posts

Showing posts from September, 2022
Image
  നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ലൂസിഫർ. Audio of this article in Youtube Audio of the Article in Spotify ജപ്പാൻ,കൊറിയ തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള ഒരു പ്രത്യേകതയാണ്- അവർ പെട്ടന്ന് പഴി സ്വയം ഏറ്റെടുക്കും(self blaming ). അത് എപ്പോഴും മനഃശാസ്ത്രപരമായി അത്ര നല്ല കാര്യമൊന്നുമല്ല . കുറ്റബോധത്തിന്റെ പാരമ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കാര്യങ്ങൾ നേരെ വിപരീത ദിശയിലേക്കാണ് പോകുന്നത്. നമ്മുടെ നാട്ടിൽ സൈക്കോപത്തുകളുടെ എണ്ണം കൂടി വരികയാണ്. മനോരോഗികളായ ഭീകര കുറ്റവാളികൾ എന്നാണ് സൈക്കോപാത്തുകളെ കുറിച്ച് പൊതുവെ സമൂഹം ധരിച്ചിരിക്കുന്നത് -ഇവർ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നും ഇവരെ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കില്ല എന്നും ഒക്കെയുള്ള ധാരണ തെറ്റാണ്. സൈക്കോപാത്തുകളും തികച്ചും യുക്തി ഭദ്രതയുള്ളവരും ,യാഥാർഥ്യ ബോധമുള്ളവരും, തങ്ങളുടെ പ്രവർത്തികളെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ് .അവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല എന്ന് മാത്രം. നാർസിസ്റ്റുകൾ:(Narcissist) അനിതസാധാരണമായ സ്വാർത്ഥത,സ്വന്തം രൂപത്തെ പറ്റിയും,കഴിവുകളെ പറ്റിയും ഉള്ള അതിര് കവിഞ്ഞ ആത്മാവിശ്വാസവും,സ...

എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ

Image
  എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ- ഓഡിയോ കേൾക്കാം Youtube  Anahitha Audio Magazine Podcast-Spotify ബ്രിട്ടനിൽ ഒരു ബിസിനസ് സമ്മേളനത്തിന് എത്തിയതാണ് ആ അമേരിക്കൻ വ്യവസായി. അവിടെ എല്ലാവരും ഒരു സ്ത്രീയെ ചെന്ന് കാണുകയും വളരെ ബഹുമാനപൂർവ്വം സംസാരിക്കുകയും ചെയ്യുന്നു. ഇവർ ആരാണ് എന്ന് വ്യവസായിക്ക് മനസിലായില്ല. ഒരുപക്ഷേ ബ്രിട്ടനിലെ ഒരു സെൽബ്രറ്റി ആയിരിക്കാം. പക്ഷേ എങ്ങനെ അവരെ അറിയില്ല എന്ന് പറയും.അല്ലെങ്കിൽ നിങ്ങൾ ആരാണെന്ന് എങ്ങനെ ചോദിക്കും. അതുകൊണ്ടുതന്നെ ഈ വ്യവസായിയും നേരെ അവരുടെ അടുത്ത് ചെന്ന് വണങ്ങി വളരെ പരിചയത്തിൽ ചോദിച്ചു. സുഖമായിരിക്കുന്നുവോ ? ഉവ്വ് സഹോദരങ്ങളൊക്കെ? എനിക്ക് ഒരു സഹോദരി അല്ലേ ഉള്ളൂ. ഓ അത് ശരിയാണല്ലോ . അവർ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്താണ് അവരുടെ ജോലി? എവിടെയാ താമസം? ഒട്ടും സങ്കോചം കൂടാതെ വ്യവസായി ഇങ്ങനെ തുടരെ ചോദിച്ചപ്പോൾ ആ സ്ത്രീ നേരിയ ചിരിയോടെ പറഞ്ഞു. എന്റെ സഹോദരി ബക്കിങ്ഹാം കൊട്ടാരത്തിലാണ് താമസിക്കുന്നത് .അവരുടെ ജോലി എന്ന് പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ ഭരണമാണ്. എലിസബത്ത് രാജ്ഞിയുടെ സഹോദരി മാർഗരറ്റ് രാജകുമാരിയായിരുന്നു അത്. ചരിത്രത്തിന്റെയും സമയത്തിന്റെയും ചില വി...